ബി.പി. ഫാറൂഖ് അനുസ്മരണം

കണ്ണൂർ സിറ്റി: മുസ്‌ലിം ലീഗ് ജില്ല ജന. സെക്രട്ടറിയും കണ്ണൂർ മുനിസിപ്പൽ ചെയർമാനുമായിരുന്ന ബി.പി. ഫാറൂഖിന്റെ എട്ടാം ഓർമദിനത്തിൽ കണ്ണൂർ മേഖല മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സംഗമം ജില്ല പ്രസിഡന്റ്‌ പി. കുഞ്ഞിമുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ടി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്ന സിയാറത്തിന് ഖതീബ് അബ്ദുൽ നാസർ മൗലവി നേതൃത്വം നൽകി. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി കെ.പി. താഹിർ, മണ്ഡലം ജന. സെക്രട്ടറി സി. സമീർ, അൽത്താഫ് മാങ്ങാടൻ, കെ.പി. ഇസ്മയിൽ ഹാജി, പി.വി. താജുദ്ദീൻ, അഷറഫ് ബംഗാളിമുഹല്ല, മുസ്‌ലിഹ് മഠത്തിൽ, എം.പി. മുഹമ്മദലി, സി.കെ.പി. റയീസ്, മസ്കത്ത് കെ.എം.സി.സി ജില്ല പ്രസിഡന്‍റ് പള്ളിവളപ്പിൽ റഫീഖ്, സിയാദ് തങ്ങൾ, അഷ്റഫ് ചിറ്റുള്ളി, സി.എം. ഇസ്സുദ്ദീൻ, എം.കെ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ----------------------- photo: farooq anusmaranam കണ്ണൂരിൽ പി. കുഞ്ഞിമുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.