മാഹി: ജീവകാരുണ്യരംഗത്ത് സജീവമായ മാഹി മേഖലയിലെ ഇതര സംഘടനകളുടെ സഹകരണത്തോടെ 'തണൽ' സംഘടിപ്പിക്കുന്നു. വിശക്കുന്നവർക്ക് ഭക്ഷണം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത് തണൽ രക്ഷാധികാരി രമേശ് പറമ്പത്ത് എം.എൽ.എ കൂപ്പണുകൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഐ. രവിന്ദൻ, ഇ.കെ. റഫീഖ്, അൻവർ സാദത്ത്, പി.കെ.വി. സാലി എന്നിവർ സംസാരിച്ചു. മാഹി മുസ്‍ലിം വെൽഫെയർ അസോസിയേഷൻ, എസ്.എൻ.ഡി.പി യോഗം, മാഹി, പള്ളൂർ, പന്തക്കൽ പ്രദേശങ്ങളിലെ സി.എച്ച് സെന്ററുകൾ, ഹ്യൂമൻ മുണ്ടോക്ക്, മഞ്ചക്കൽ ജുമാമസ്ജിദ്, ലയൺസ് ക്ലബ് മാഹി, ടീം ചാലക്കര, കൈത്താങ്ങ് പെരിങ്ങാടി, ഹിറ സെന്റർ എന്നിവയാണ് ബിരിയാണി ചലഞ്ചിൽ തണലുമായി സഹകരിക്കുന്ന സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.