എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

കണ്ണൂർ: ആർ.എസ്‌.എസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. 235 കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. തലശ്ശേരി പുന്നോലിലെ മത്സ്യത്തൊഴിലാളിയും സി.പി.എം പ്രവർത്തകനുമായ ഹരിദാസന്‍റെ കൊലയിൽ പ്രതിഷേധിച്ചായിരുന്നു സംഗമം. കണ്ണൂർ തെക്കി ബസാറിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എൻ. ഉഷ അധ്യക്ഷത വഹിച്ചു. കണ്ണൂർ ടൗൺ വെസ്റ്റിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പടം -pic 01 -ആർ.എസ്​.എസ് അക്രമരാഷ്ട്രീയത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ തെക്കിബസാറിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.