നെല്ലൂന്നിയിൽ തീപിടിത്തം

ഉരുവച്ചാൽ: നെല്ലൂന്നിയിലെ റോഡരികിൽ ട്രാൻസ്ഫോർമറിന് സമീപം തീപിടിച്ചു. ശനിയാഴ്ച ഉച്ച ഒരുമണിയോടെയാണ് സംഭവം. മട്ടന്നൂർ -ഉരുവച്ചാൽ റോഡിൽ എഫ് ഗ്രിൽ ഹോട്ടലിന് സമീപമുള്ള ട്രാൻസ്ഫോർമറിന് സമീപത്തെ കുറ്റിക്കാട്ടിലാണ് തീപിടിച്ചത്. വൈദ്യുതിലൈനിൽനിന്ന് തീപ്പൊരി കുറ്റിക്കാട്ടിലേക്ക് വീണാണ് തീപടർന്നത്. ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.