വനിത സെമിനാര്‍

ഇരിട്ടി: പടിയൂര്‍ കല്യാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രസിഡന്റ് ബി. ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്‍. മിനി അധ്യക്ഷത വഹച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. തങ്കമണി, സ്‌കൂള്‍ കൗണ്‍സിലര്‍ എം. സമീന, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ ബീന ബാബു, അംഗം കെ.പി. സവിത എന്നിവര്‍ സംസാരിച്ചു. വനിതസംരക്ഷണ ഓഫിസര്‍ പി. സുലജ ഗാര്‍ഹിക അതിക്രമ നിയമവും സ്ത്രീയും എന്ന വിഷയത്തിലും റീച്ച് ടീം ലീഡര്‍ മിഥുന മുരളീധരന്‍ സ്ത്രീയും തൊഴിലും എന്ന വിഷയത്തിലും ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.