യുദ്ധഭീതിയിൽനിന്ന് നാടിന്റെ തണലിലേക്ക്

കല്യാശ്ശേരി: യുദ്ധത്തിന്റെ നടുവിൽനിന്ന്, യുക്രെയ്നിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥിയും കല്യാശ്ശേരി സ്വദേശിയുമായ റിതിക് എസ്. മേനോൻ നാട്ടിലെത്തി. ഒഡേസ നാഷനൽ മെഡിക്കൽ സർവകലാശാലയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കോഴ്സ് തീരാൻ മാസങ്ങൾ ബാക്കിനിൽക്കേയാണ് യുക്രെയ്ൻ യുദ്ധഭീതിയിലായത്. സർവകലാശാലയുടെ താമസസ്ഥലത്തിനടുത്ത് യുദ്ധം തുടങ്ങിയതോടെ ബങ്കറിലേക്ക് മാറി. ട്രെയിനിലും മറ്റും യാത്ര ചെയ്ത് റുമേനിയ വഴിയാണ് ഇന്ത്യൻ സർക്കാറിന്റെ 'ഓപറേഷൻ ഗംഗ'യുടെ ഭാഗമായി നാട്ടിലെത്തിയത്. കേരളത്തിലേക്കുള്ള 13 അംഗ സംഘത്തിനോടൊപ്പമാണ് കൊച്ചിയിൽ എത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഹാജിമൊട്ടയിലെ വീട്ടിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.