പവർഗ്രിഡ് കോർപറേഷൻ ഉദ്യോഗസ്ഥർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ചു

പയ്യന്നൂർ: പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉന്നത ഉദ്യോഗസ്ഥർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് സന്ദർശിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ റീജ്യൻ സെന്ററിലെ ചീഫ് ജനറൽ മാനേജർ (എച്ച്.ആർ) മിതിലേഷ് കുമാർ, ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫിസിലെ ചീഫ് ജനറൽ മാനേജർ (എച്ച്.ആർ) ബി.കെ. മുണ്ടു, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ടി. അവിനാഷ് എന്നിവരാണ് മെഡിക്കൽ കോളജ് സന്ദർശിച്ച് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഡി.കെ. മനോജ്, മെഡിക്കൽ കോളജിലെ സെൻട്രൽ ഫണ്ട് സ്‌കീം നോഡൽ ഓഫിസർ ഡോ. വിമൽ റോഹൻ, ആർ.എം.ഒ ഡോ. എസ്.എം. സരിൻ എന്നിവരുമായി ചർച്ച നടത്തിയത്. കോവിഡ് ആദ്യഘട്ട വ്യാപന സാഹചര്യത്തിൽ വെന്റിലേറ്റർ ഉൾപ്പെടെ ആശുപത്രിയിലെ ചികിത്സ സൗകര്യം വർധിപ്പിക്കുന്നതിനായി സി.എസ്.ആർ ഫണ്ടിൽ നിന്നും പവർഗ്രിഡ് കോർപറേഷൻ ഒന്നരക്കോടി രൂപ കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് അനുവദിച്ചിരുന്നു. ആശുപത്രിയിലെ കോവിഡ് പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർ, ഇത്തരത്തിലുള്ള വികസനപ്രവർത്തനങ്ങൾക്ക് ഇനിയും സഹായം വാഗ്ദാനം ചെയ്താണ് മടങ്ങിയത്. ------------------------------ പി. വൈ. ആർ മെഡിക്കൽ കോളജ്:: പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരുമായി ചർച്ച നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.