താലപ്പൊലി ഉത്സവം

താലപ്പൊലി ഉത്സവംമുഴപ്പിലങ്ങാട്: കോവിഡ് ഭീതിയിൽ രണ്ടു വർഷമായി മുടങ്ങിയ മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് ഏഴു മുതൽ ഒമ്പതു വരെ ആഘോഷിക്കാൻ തീരുമാനിച്ചു. എടക്കാട് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടവർ പ​ങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പൊന്നും ഭണ്ഡാരം എഴുന്നള്ളത്തിലും കാഴ്ചവരവിലും കലശമെഴുന്നള്ളത്തിലും ഭക്തജന പങ്കാളിത്തം കുറക്കുകയും ലളിതമായി നടത്തുകയും ചെയ്യും. യോഗത്തിൽ എടക്കാട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്​ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്​ എ. പ്രേമൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.