ബസ് സ്റ്റോപ് ഉദ്ഘാടനം

ഇരിക്കൂർ: ആയിപ്പുഴ മരമിൽ പ്രദേശത്ത് നിർമിച്ച എം. ശാദുലി മാസ്റ്റർ മെമ്മോറിയൽ ബസ്​ സ്​റ്റോപ്​ കൊവ്വൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സി.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എൻ.എം. ശഫീഖ്, ശാദുലി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ആയിപ്പുഴ മരമിൽ പ്രദേശത്തിന് 'ഹിലാൽ നഗർ' നാമകരണ പ്രഖ്യാപനം സി.സി. അഹമ്മദ് കുട്ടി നടത്തി. ഓൺലൈനിൽ സംഘടിപ്പിച്ച സ്ഥല നാമ നിർദേശ മത്സരത്തിൽ വിജയിച്ച കെ.എ. ഫാസിലിന് ഉപഹാര സമർപ്പണം ടി. അബു നിർവഹിച്ചു. ഇസ്സുദ്ദീൻ, സി.കെ. നവാസ്, എൻ. അൻഷാദ്, കെ. മുസ്തഫ, എൻ.പി. സലാഹുദ്ദീൻ, എൻ.പി. ബഷീർ എന്നിവർ സംസാരിച്ചു. എൽ.കെ. നാഫി റഹ്മാൻ സ്വാഗതവും സി.സി. സിദ്ദീഖ് നന്ദിയും പറഞ്ഞു. ------------------ ചിത്രം: ആയിപ്പുഴ മരമിൽ പ്രദേശത്ത് നിർമിച്ച എം. ശാദുലി മാസ്റ്റർ സ്മാരക ബസ് സ്റ്റോപ് കൊവ്വൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.