സോഫ്‌റ്റ്​ ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

മട്ടന്നൂര്‍: കണ്ണൂര്‍ സർവകലാശാല സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ് മട്ടന്നൂര്‍ കോളജില്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍.കെ. ബിജു ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി പ്രഫ. പി.ടി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കേരള സോഫ്റ്റ്‌ബാൾ റഫറി അസോസിയേഷന്‍ ചെയര്‍മാന്‍ വിനോദ് കുമാര്‍, ഡോ. കെ. ദീപ, ഡോ. സുമിത എന്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. 10 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ എസ്.എന്‍ കോളജും സര്‍വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ ടീമും ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനല്‍ മത്സരങ്ങള്‍ പത്തിന് രാവിലെ എട്ടിന്​ നടക്കും. സര്‍വകലാശാല വനിത സോഫ്റ്റ് ബാള്‍ മത്സരവും അന്നേ ദിവസം നടക്കും. ------------------ (ഫോട്ടോ- കണ്ണൂര്‍ സർവകലാശാല സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ് ഡോ. ആര്‍.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.