'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' ലോഗോ പ്രകാശനം

കണ്ണൂർ: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിന്​ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ ആരംഭിക്കുന്ന 'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. അർബുദ സ്‌ക്രീനിങ്, പ്രതിരോധ ജീവിത ശൈലി പ്രചാരണം, പേഷ്യൻറ്​ സപ്പോർട്ടിവ് സർവിസസ് എന്നിവക്ക്​ ഊന്നൽ നൽകിയാണ് 'കണ്ണൂർ ഫൈറ്റ്‌സ് കാൻസർ' പരിപാടി ആവിഷ്‌കരിച്ചത്. കലക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്‌സന്മാരായ കെ.കെ. രത്‌നകുമാരി, ടി. സരള, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്​ക്, ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേഷ് എന്നിവർ പങ്കെടുത്തു. --------------- photo: giri 101 കണ്ണൂർ ഫൈറ്റ്‌സ് കാൻസർ ലോഗോ മന്ത്രി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.