ലഹരി വസ്തുക്കൾ പിടികൂടി

കൂത്തുപറമ്പ്: സ്റ്റേഷൻ പരിധിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുടെയും നിരോധിത പുകയില ഉൽപന്നങ്ങളുടെയും വൻശേഖരം പിടികൂടി. കൂത്തുപറമ്പ് ടൗൺ, അഞ്ചരക്കണ്ടി മാർക്കറ്റ്, തൊക്കിലങ്ങാടി, കൈതേരി എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യത്. വെള്ളിയാഴ്ച രാവിലെ കൂത്തുപറമ്പ് സി.ഐ ബിനുമോഹന്‍റെ നേതൃത്വത്തിൽ നീറോളിച്ചാലിൽ നടത്തിയ വാഹനപരിശോധനയിൽ 450 പാക്കറ്റ് ഹാൻസ് പിടികൂടിയിരുന്നു. കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുവാണ് പിടികൂടിയത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന് നിർമിച്ച ഉപകരണങ്ങളും കഴിഞ്ഞദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.