'ലഹരിവസ്തുക്കൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം

'ലഹരിവസ്തുക്കൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം കണ്ണൂർ: യുവാക്കളിലും കൗമാരക്കാരിലും അക്രമവാസന അധികരിക്കാനുള്ള കാരണം ലഹരി പദാർഥങ്ങളാണെന്നും ഇതിനെതിരെ സമൂഹം പോരാടണമെന്നും ജാഗ്രത കാണിക്കണമെന്നും ഐ.എസ്.എം ജില്ല സെക്രട്ടേറിയറ്റ്​ ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കൊലപാതകത്തെ യോഗം അപലപിച്ചു. ജില്ല പ്രസിഡന്റ്​ പി.എം. സഹദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, റസൽ കക്കാട്, ഇബ്രാഹീം കുട്ടി, അനസ് തളിപ്പറമ്പ്, ഷബീർ ധർമടം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.