പെട്രോൾ പമ്പിൽ വിതരണം മുടങ്ങിയത് ദുരിതമായി

പാനൂർ: ടൗണിനടുത്ത വള്ളങ്ങാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ വിതരണം മുടങ്ങിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി പെട്രോൾ വിതരണം മുടങ്ങിയ നിലയിലാണ്. പാനൂർ ടൗൺ മേഖലയിലെ ഏക പെട്രോൾ പമ്പാണ് വള്ളങ്ങാട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ ഈ വിതരണ കേന്ദ്രം. ഉപകരണങ്ങളുടെ തകരാർ കാരണമാണ്​ പെട്രോൾ വിതരണം മുടങ്ങിയതെന്നാണ്​ ഉടമ പറയുന്നത്​. ഓട്ടോറിക്ഷ ഡ്രൈവർമാരും ഇരുചക്രവാഹന യാത്രികരുമൊക്കെ ഇതുകാരണം ഏറെ ബുദ്ധിമുട്ടുകയാണ്. പെട്രോൾ വിതരണം പുന:സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.