കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്ക്

കേളകം: കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റു. നെടുംപുറംചാൽ സ്വദേശി കൊളശ്ശേരിയിൽ ജോണിനാണ് (കുഞ്ഞച്ചൻ) പരിക്കേറ്റത്. ഇദ്ദേഹത്തെ പേരാവൂരിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെ വീട്ടുമുറ്റത്ത് പച്ചക്കറി നനക്കവേ കാട്ടുപന്നി പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.