പച്ചക്കറി വിളവെടുത്തു

പച്ചക്കറി വിളവെടുത്തു PYR vegetable പയ്യന്നൂർ നഗരസഭ കുടുംബശ്രീ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്​ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിക്കുന്നുപയ്യന്നൂർ: വാർഡ് 23 കുടുംബശ്രീ ഗ്രൂപ്പുകൾ നടത്തിയ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ വസന്ത രവി അധ്യക്ഷത വഹിച്ചു. പുഞ്ചക്കാട് താലോത്ത് വയലിൽ ഡിസംബർ 11നാണ്​ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത വിത്തുനടീൽ ഉദ്ഘാടനം ചെയ്തത്​.സൗഭാഗ്യ, ഐശ്വര്യ, സാന്ത്വനം, നിവേദ്യ, അശ്വതി എന്നീ പേരുകളിൽ അഞ്ചു പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് വെള്ളരി, കുമ്പളം, മത്തൻ, ചീര, പടവലം, പയർ, വെണ്ട, കയ്പ, കക്കിരി, ഞരമ്പൻ എന്നിവയുടെ വിത്തിറക്കിയത്. ഒന്നരമാസം കൊണ്ട് വെള്ളരി, ചീര എന്നിവയുടെ വിളവെടുപ്പുദ്​ഘാടനമാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.