മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധം

എടക്കാട്: മീഡിയവൺ ചാനലിന്​ വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ എടക്കാടും താഴെചൊവ്വയിലും ബഹുജന പ്രതിഷേധം. എടക്കാട്ട്​ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എ.പി. ഷാഫി, എ.എ.എസ്. ജംഷി, പി. മഹ്റൂഫ്, ഹനീഫ, എം. ഇദ്രീസ്, ഫാറൂഖ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. താഴെചൊവ്വയിൽ മെഴുകുതിരി കത്തിച്ച്‌ നടത്തിയ പ്രതിഷേധ സംഗമത്തിൽ സൈനുൽ ആബിദീൻ, അസ്ഹർ, സി.പി. ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.