റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് ഡെൽബിൻ മാത്യു

ഗവ. ബ്രണ്ണൻ കോളജിന് അഭിമാനം തലശ്ശേരി: റിപ്പബ്ലിക് ദിനത്തിൽ ഇന്ദ്രപ്രസ്ഥത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പരേഡിൽ അഭിമാനമായി ബ്രണ്ണൻ കോളജ് വിദ്യാർഥിയും. തലശ്ശേരി വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി യൂനിറ്റിലെ സർജൻറ് ഡെൽവിൻ മാത്യുവാണ് റിപ്പബ്ലിക് ദിന പരേഡിൽ ജില്ലയിൽനിന്ന്​ പങ്കെടുത്തത്. റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം പരേഡ് ചെയ്ത രാജ്പത് ടീമിൽ എൻ.സി.സി കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിലാണ് ഡെൽബിനും അണിചേർന്നത്. കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്നും സെലക്​ഷൻ കിട്ടിയ ആറുപേരിൽ ഒരാളാണ് ഡെൽബിൻ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഗാർഡ് ഓഫ് ഓണർ നൽകി. പേരാവൂർ മണത്തണ പാന്തപ്ലാക്കൽ പി.ജെ. മാത്യുവിൻെറയും ലാലി മാത്യുവിന്‍റെയും മകനായ ഡെൽബിൻ തലശ്ശേരി ബ്രണ്ണൻ കോളജിൽ രണ്ടാം വർഷ ബി.എസ്​സി സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച കരിയപ്പ ഗ്രൗണ്ടിൽ നടന്ന പി.എം റാലിയിലും ഡെൽബിൻ പങ്കെടുത്തു. കേരളത്തെ പ്രതിനിധാനംചെയ്ത്​ 44 പേരാണ് ഈ റാലിയിൽ അണിനിരന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.