നരിക്കടവിൽ അജ്ഞാത ജീവി ആടിനെ കടിച്ചുകൊന്നു

കടുവയാകാൻ സാധ്യതയെന്ന് നാട്ടുകാർ കേളകം: ചെട്ടിയാംപറമ്പിന് സമീപം . കടുവയാകാൻ സാധ്യതയുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച പുലർച്ച റബർ ടാപ്പിങ്ങിന്​ എത്തിയവരാണ് ആടിന്റെ ശരീരാവശിഷ്ടം കൃഷിയിടത്തിൽ കണ്ടത്. പുത്തൻപറമ്പിൽ ഫിലിപ്പിന്റെ ഒരുവയസ്സ് പ്രായമുള്ള മുട്ടനാടിനെയാണ് കൊന്നത്​. പ്രദേശത്തുനിന്ന് കടുവയുടെ അലർച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശത്താണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.