ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന്​; കടുത്ത നിയന്ത്രണത്തിന്​ സാധ്യത

കണ്ണൂർ: കോവിഡ്​ വ്യാപനം ശക്​തമായ സാഹചര്യത്തിൽ ജില്ലയിലും കടുത്ത നിയന്ത്രണങ്ങൾക്ക്​​ സാധ്യത. വെള്ളിയാഴ്ച നടക്കുന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിയന്ത്രണങ്ങൾക്ക്​ രൂപം നൽകുമെന്നാണ്​ സൂചന. വെള്ളിയാഴ്ച ഉച്ച 12ന്​ ഓൺലൈനായാണ്​ യോഗം. ജില്ലയിൽ അനുദിനം രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ്​ ഉണ്ടാകുന്നത്​. കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച 1,973 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. വ്യാഴാഴ്ചത്തെ രോഗ നിരക്ക്​ (ടി.പി.ആർ) 34.9 ശതമാനമാണ്​. കഴിഞ്ഞ മൂന്നുദിവസത്തെ ടി.പി.ആർ 32.7 ശതമാനം. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,05,053 ആണ്​. വ്യാഴാഴ്ച ചെയ്ത 5650 എണ്ണം ഉൾപ്പെടെ ഇതുവരെ 24,77,968 പരിശോധനകളാണ്​​ നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.