തീരദേശ പാതകൾക്ക് അനുമതി

പയ്യന്നൂർ: കേരള സർക്കാർ ഹാർബർ എൻജിനീയറിങ് വകുപ്പ് പദ്ധതിയിൽ പയ്യന്നൂർ മണ്ഡലത്തിലെ രണ്ടുറോഡുകൾ നവീകരിക്കുന്നതിനായി 187.30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. പയ്യന്നൂർ നഗരസഭയിലെ മുല്ലക്കോട് തലോത്ത് വയൽ റോഡ് -146.9 ലക്ഷം, തോട്ടം കടവ് പാലം മീൻകുഴി ഡാം റോഡ് 40.40 ലക്ഷം എന്നിവയുടെ നിലവാരം ഉയർത്തുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് റോഡുപണി ഉടൻ ആരംഭിക്കാൻ എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.