കലുങ്കുകൾ നിർമിക്കണം

കലുങ്കുകൾ നിർമിക്കണം പാപ്പിനിശ്ശേരി: പുതിയ ദേശീയപാത റോഡ് തുരുത്തി പട്ടികജാതി കോളനിയിലൂടെ നിർമി​ക്കുമ്പോൾ രണ്ടോ മൂന്നോ കലുങ്കുകൾ നിർമിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി തുരുത്തി സമ്മേളനം ആവശ്യപ്പെട്ടു. കോളനിയെ രണ്ടായി മുറിച്ചാണ്​ പാത കടന്നുപോകുന്നത്. കലുങ്കുകൾ നിർമിച്ചില്ലെങ്കിൽ മഴക്കാലത്ത്​ കോളനി മുങ്ങിപ്പോകാൻ സാധ്യതയുണ്ട്​. പി.കെ.എസ് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്‌ കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ഏരിയ പ്രസിഡൻറ്‌ ഇ. രാഘവൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. അജിത, ടി. പുഷ്പ, കെ. അനീഷ് ബാബു, സി.എച്ച്. കുമാരി, ടി. നളിനി, എ. ശ്രീജ, കെ. അജിത, എ. ശ്രീജ, ഹൈമ, കെ. ജാനകി, സരോജിനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.