തളിപ്പറമ്പിൽ അനധികൃത പാർക്കിങ്ങിനെതിരെ നടപടി

തളിപ്പറമ്പ്: നഗരത്തിലെ അനധികൃത പാർക്കിങ്​, കച്ചവടം എന്നിവക്കെതിരെ നടപടി തുടങ്ങി. നഗരത്തിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പരിശോധന നടത്തി. അനധികൃത കച്ചവടം സ്വമേധയാ ഒഴിഞ്ഞുപോകുന്നതിനും പാർക്കിങ്​ സാധാരണ നിലയിൽ ആക്കുന്നതിനും ഞായറാഴ്ചവരെ സമയം അനുവദിച്ചിരുന്നു. തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. നിയമലംഘനം കണ്ടാൽ ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടിയിലേക്ക് കടക്കുമെന്ന്​ തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സിയും സി.ഐ എ.വി. ദിനേശനും വ്യക്തമാക്കി. അനധികൃത പാർക്കിങ്​ നിയന്ത്രണാതീതമാകുന്നതുവരെ പരിശോധന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.