മൂല്യങ്ങൾ ചോരാതെ ഖാദിയെ സംരക്ഷിക്കും -പി. ജയരാജൻ

പയ്യന്നൂർ: മൂല്യം സംരക്ഷിച്ചുകൊണ്ടുതന്നെ വൈവിധ്യം വരുത്തി ഖാദിയെ സംരക്ഷിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. കണ്ടോത്ത് ഖാദി കേന്ദ്രം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക ഉടൻ കൊടുത്തു തീർക്കും. ഖാദി മേഖലക്ക്​ പ്രചാരം വർധിക്കുന്ന സാഹചര്യമാണിപ്പോഴെന്നും പി. ജയരാജൻ പറഞ്ഞു. ഖാദി ബോർഡ് ഡയറക്ടർ കെ.കെ. ചാന്ദിനി, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, ജൂനിയർ സൂപ്രണ്ടുമാരായ വി. ഷിബു, ടി.വി. വിനോദ് കുമാർ, കെ. പവിത്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.