പയ്യന്നൂർ: മത്സ്യബന്ധന വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പണം അനുവദിച്ച് പൂർത്തിയാക്കിയ 112 റോഡുകളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കരിവെള്ളൂർ -പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഗോപാലൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, ജില്ല പഞ്ചായത്തംഗം എം. രാഘവൻ , ഗ്രാമപഞ്ചായത്തംഗം കെ. പ്രഭാവതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. നാരായണൻ, പി. ശശിധരൻ, ഇ. മുകുന്ദൻ, എ.വി. ബാലൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ മണ്ഡലത്തിൽ 318 ലക്ഷം രൂപ ചെലവഴിച്ച് എട്ടുറോഡുകളാണ് പൂർത്തീകരിച്ചത്. കണ്ടങ്കാളി സ്കൂൾ -കിഴക്കെ കണ്ടങ്കാളി, കണ്ടങ്കാളി സ്കൂൾ -റെയിൽവേ സ്റ്റേഷൻ, കാനായി തോട്ടംകടവ് -മീൻകുഴി ഡാം (പയ്യന്നൂർ മുനിസിപ്പാലിറ്റി), ശ്രീദുർഗ പെരിങ്ങവയൽ, എട്ടിക്കുളം വി.എച്ച്.സി -നിരപ്പൻചാൽ ലിങ്ക്, മാന്താൻതോട് -നീലകരച്ചാൽ, മൊട്ടക്കുന്ന് അമ്പലം (രാമന്തളി ഗ്രാമ പഞ്ചായത്ത്) കുണിയൻ -എടാട്ടുമ്മൽ (കരിവെള്ളൂർ ഗ്രാമപഞ്ചായത്ത്) എന്നീ റോഡുകളാണ് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.