ഓൺലൈൻ വിൽപനയുമായി സപ്ലൈകോ

ഹോം ഡെലിവറി സൗകര്യവും ലഭ്യം കണ്ണൂർ: ജില്ലയിൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറി സൗകര്യവുമായി സപ്ലൈകോ. പദ്ധതിയുടെ ഉദ്​ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. 'Supply Kerala' ആപ് പ്ലേ സ്റ്റോറിൽനിന്ന്​ ഡൗൺലോഡ് ചെയ്താണ് ഓൺലൈൻ ഓർഡറിനുപയോഗിക്കേണ്ടത്. എല്ലാ ബ്രാൻഡ്​ ഉൽപന്നങ്ങൾക്കും എം.ആർ.പി.യിൽനിന്നും അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കിഴിവും ഓരോ ഓൺലൈൻ ബില്ലിന് അഞ്ച് ശതമാനം കിഴിവും സപ്ലെകോ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്​ഘാടനച്ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ആദ്യ ഓൺലൈൻ വിൽപന നടത്തി. കഴിഞ്ഞ മാസം 80 ലക്ഷം രൂപയുടെ വിൽപന നടത്തിയ സപ്ലൈകോ കണ്ണൂർ സൂപ്പർ മാർക്കറ്റ് ഒ.എ.സി കെ.വി. ബിജു, ഡിപ്പോ മാനേജർ ജി. മാധവൻ പോറ്റി എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, സപ്ലെകോ കോഴിക്കോട് റീജനൽ മാനേജർ എൻ. രഘുനാഥ്, ജില്ല സപ്ലൈ ഓഫിസർ കെ. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.