'റേഷൻ കടകൾ പ്രവർത്തിപ്പിക്കാൻ നടപടി വേണം'

കണ്ണൂർ: ഡേറ്റ സൻെററിലെ തകരാർ മൂലം അഞ്ച് ദിവസമായി മുടങ്ങിയ റേഷൻ വിതരണം പൂർവരൂപത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. ഇ-പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്തി റേഷൻ വിതരണം നടത്താൻ കഴിയാതെ വന്നതോടെ ഭക്ഷ്യമന്ത്രി ഇടപെടുകയും തകരാർ പരിഹരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും സോഫ്റ്റ് വെയർ തകരാറിലാവുകയും റേഷൻ വിതരണം സ്തംഭിക്കുകയും ചെയ്തു. അഞ്ച് ദിവസമായി റേഷൻ വിതരണം മുടങ്ങിക്കിടക്കുന്നതുമൂലം പ്രയാസത്തിലായ ഉപഭോക്താക്കളും റേഷൻ വ്യാപാരികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും കരീം ചേലേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.