'ഒപ്പം' കൗൺസലിങ്

കണ്ണൂർ: വനിത ശിശു വികസന വകുപ്പ് സ്ത്രീ സംരക്ഷണ ഓഫിസ് 'വിധവ സഹായ കേന്ദ്ര'ത്തിന്‍റെ അഭിമുഖ്യത്തിൽ 'ഒപ്പം' വിധവ പുനർവിവാഹ പ്രീ മാരിറ്റൽ കൗൺസലിങ്​ നടത്തി. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഹെൽപ് ഡെസ്‌ക് ലോഗോ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി പ്രകാശനം ചെയ്തു. ജില്ല വനിത ശിശു വികസന ഓഫിസർ ദേന ഭരതൻ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, വിഡോ സെൽ വനിത നിയമ വിദഗ്​ധ അഡ്വ. കെ. സുജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.