തലശ്ശേരി: തിരുവങ്ങാട് എൻ.എസ്.എസ് യൂനിറ്റ് തലശ്ശേരി നഗരസഭയുമായി ചേർന്ന് സ്റ്റേഡിയത്തിന് മുൻവശത്തെ . നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയതു. മരത്തൈകൾ നട്ട് സബ് കലക്ടർ അനുകുമാരി പരിസ്ഥിതി സംരക്ഷണ സൗന്ദര്യവത്കരണ ഉദ്യമത്തിന് തുടക്കംകുറിച്ചു. തിരുവങ്ങാട് സ്കൂൾ പി.ടി.എ പ്രസിഡന്‍റ് യു. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിജില സംസാരിച്ചു. പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും പ്രോഗ്രാം ഓഫിസർ കെ.പി. ഷമീമ നന്ദിയും പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ എ.കെ. അഷ്റഫ് സന്ദേശം നൽകി. ഉമേഷ്, ജയരാജൻ, ഷിനോജ്, ശ്യാം, ഷെമിൻ, വെൽബോൺ, നിഷാത്ത്, തഹ്സീബ്, സജിനി എന്നീ അധ്യാപകരുടെയും പി.ടി.എ അംഗം പ്രകാശന്റെയും നേതൃത്വത്തിൽ ചെടികളും തണൽമരങ്ങളും വെച്ചുപിടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.