ഹൈമാസ്റ്റ് വിളക്ക് സ്വിച്ച്ഓൺ

പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ കണ്ണോം അഞ്ചുതെങ്ങിൽ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റി​ന്‍റെ സ്വിച്ച്ഓൺ എം. വിജിൻ എം.എൽ.എ നിർവഹിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷി​ന്‍റെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വിളക്ക് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പി. സുലോചന സ്വാഗതം പറഞ്ഞു. കെ. മനോഹരൻ, എം.വി. ഹരിദാസ്, കെ.വി. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.