പുഷ്പഫല പ്രദർശനവും കാർഷികമേളയും

തളിപ്പറമ്പ്: കണ്ണൂർ ജില്ല പഞ്ചായത്തും കരിമ്പം ജില്ല കൃഷിഫാമും സംയുക്തമായി 14 മുതൽ 30വരെ കരിമ്പം ഫാമിൽ പുഷ്പഫല പ്രദർശനവും കാർഷികമേളയും സംഘടിപ്പിക്കും. സംഘാടകസമിതി രൂപവത്കരണയോഗം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ കെ.കെ. രത്നകുമാരി, യു.പി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എം. കൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.എം. സീന, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മോഹനൻ, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. രാജീവൻ എന്നിവരും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും സംബന്ധിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ചെയർമാനായും ഫാം സൂപ്രണ്ട് സ്മിത ഹരിദാസ് ജനറൽ കൺവീനറായും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ ട്രഷററായും സംഘാടക സമിതി രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.