മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനുമുന്നിൽ കീഴടങ്ങില്ല - മുല്ലപ്പള്ളി

പാനൂർ: മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ധാർഷ്ട്യത്തിനുമുന്നിൽ കേരള ജനത കീഴടങ്ങില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രൻ. പാനൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിലിന്‍റെ സാമൂഹിക- പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചോ സാമ്പത്തിക ബാധ്യതയെക്കുറിച്ചോ പറയാതെ മുഖ്യമന്ത്രി കോൺഗ്രസിനെ ഭീഷണിപ്പെടുത്തുകയാണ്. കോൺഗ്രസ് കെ-റെയിലിനെതിരെ നടത്തിയത് യുദ്ധപ്രഖ്യാപനം തന്നെയാണ്. കോൺഗ്രസി​ന്‍റെ ശക്തിയെ കുറച്ചുകാണേണ്ട. കേരളത്തിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കുകയും നദികളുടെ സ്വാഭാവിക ഒഴുക്ക് തടയുകയും ചെയ്യുന്ന ഈ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.