കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബുധനാഴ്ച പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പിനിടെ കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി പ്രകടനം. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊല എൻ.ഐ.എ അന്വേഷിക്കുക, തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയെ നിരോധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം. മുതിർന്ന നേതാക്കളായ വത്സൻ തില്ലങ്കേരി, ബി.ജെ.പി ജില്ല പ്രസിഡന്‍റ് എൻ. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച വൈകീട്ടോടെ പ്രകടനം. നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ഇന്‍റലിജൻസ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ മിക്കയിടങ്ങളിലും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മുന്നറിയിപ്പില്ലാതെ കണ്ണൂർ നഗരത്തിൽ പ്രകടനം നടന്നത്. തുടർന്ന് വൻ പൊലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെയായിരുന്നു പ്രകടനം നഗരം ചുറ്റി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.