മാധ്യമ പഠന ക്യാമ്പ് തുടങ്ങി

കണ്ണൂർ: സർവകലാശാല വിദ്യാർഥി യൂനിയ​ന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന മാധ്യമ പഠന ക്യാമ്പിന് മാങ്ങാട്ടുപറമ്പ്​ കാമ്പസിൽ തുടക്കമായി. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂനിയൻ ചെയർമാൻ അഡ്വ. എം.കെ. ഹസൻ അധ്യക്ഷത വഹിച്ചു. ഡി.എസ്.എസ് ഡോ. ടി.പി. നഫീസ ബേബി, ജേണലിസം വകുപ്പ് കോഴ്സ് ഡയറക്ടർ പ്രസന്നൻ ആനന്ദൻ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകരായ അഭിലാഷ് മോഹന്‍, നിലീന അത്തോളി, കെ.ഒ. ശശിധരന്‍, അനില്‍ കുരുടത്ത്, കെ. ബാലകൃഷ്ണന്‍, എ.കെ. ഹാരിസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍ തുടങ്ങിയവര്‍ കോവിഡ് കാല അനുഭവങ്ങളും പ്രവര്‍ത്തന രീതികളും വിശദീകരിച്ചു. 140ഓളം വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കാളികളായത്. ക്യാമ്പ്​ വ്യാഴാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.