കണ്ണൂർ വിമാനത്താവള-വയനാട് നാലുവരിപ്പാത: പ്ലാൻ പരിശോധനക്കായി പ്രദർശിപ്പിച്ചു

കേളകം: വിമാനത്താവളം-വയനാട് നാലുവരിപ്പാതയുടെ പ്ലാൻ പരിശോധനക്കായി പ്രദർശിപ്പിച്ചു. നാലുവരിപ്പാത കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈൻമെന്‍റാണ് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങൾ, കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ സജിത്ത് എന്നിവർ റോഡ് കടന്നുപോകുന്ന സ്ഥലങ്ങളുടെ വിവരങ്ങളും പൊതുജനങ്ങളുമായി പങ്കുവെച്ചു. കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ രാവിലെ 5, 6, 7 വാർഡുകളിൽപെട്ടവർക്കായിരുന്നു ആദ്യ പ്രദർശനം, തുടർന്ന് ബാക്കിയുള്ള വാർഡുകളിൽപെട്ടവർക്കും പ്രദർശനവും രേഖകൾ പരിശോധിക്കാനും അവസരം നൽകി. നിലവിൽ മാനന്തവാടി-ബോയ്‌സ്ടൗൺ -മട്ടന്നൂർ റോഡിന്‍റെ സർവേ നടപടികൾ പൂർത്തിയായിട്ടുണ്ട്. വിശദവിവരങ്ങൾ സർക്കാറിൽ സമർപ്പിച്ച് ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.