'മുതിർന്ന പൗരന്മാരുടെ ആനുകൂല്യം പുനഃസ്ഥാപിക്കണം'

കണ്ണൂർ: മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രക്കുണ്ടായിരുന്ന ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ കൂടിശ്ശിക ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ജില്ല പ്രസിഡന്‍റ്​ കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. മാർട്ടിൻ ജോർജ്, എ.ഡി. മുസ്തഫ, ഡോ. കെ.വി. ഫിലോമിന, കെ. മോഹനൻ, ജോ. സെക്രട്ടറി എം.പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. സംഘടന ചർച്ച സംസ്ഥാന സെക്രട്ടറി പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ്​ പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സൗഹൃദ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.