വിത്ത് വിതരണോദ്ഘാടനം

ചൊക്ലി: പാനൂർ ബ്ലോക്ക് പഞ്ചായത്ത്​ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചൊക്ലി പഞ്ചായത്തിലെ മൂന്ന് ഹെക്ടർ തരിശ് ഭൂമിയിൽ കൃഷിയിറക്കുന്നു. തെരഞ്ഞെടുത്ത 15 വനിത ഗ്രൂപ്പുകൾക്ക് 50സൻെറിൽ കൃഷി ചെയ്യുന്നതിനാവശ്യമായ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എ. ശൈലജ നിർവഹിച്ചു. ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.ഒ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുജ കാരാട്ട് പദ്ധതി വിശദീകരണം നടത്തി. എൻ.പി. സജിത, എൻ.എസ്. ഫൗസി, എ.കെ. ഖാലിദ്, നിഖിൽ, ശ്രിനില ശ്രീജിത്ത്, അശ്വതി വിജയൻ, കെ. രമേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.