കണ്ണൂർ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഉത്തർപ്രദേശിലെ ജംഇയ്യതുൽ ഫലാഹ് ഇസ്ലാമിക സർവകലാശാല റെക്ടറുമായ മൗലാന താഹിർ മദനി കണ്ണൂരിലെത്തുന്നു. ഞായറാഴ്ച വൈകീട്ട് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് സംസ്ഥാന സമ്മേളന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. പൗരത്വ നിയമത്തിനെതിരായ സമരകാലത്ത് ഉത്തർ പ്രദേശിലെ സമരസംഘാടനത്തിൽ നേതൃപരമായ പങ്കുവഹിച്ചതിൻെറ പേരിൽ അദ്ദേഹത്തെ രാജ്യദ്രോഹമുൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തി ജയിലിൽ അടച്ചിരുന്നു. രാഷ്ട്രീയ ഉലമ കൗൺസിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയാണ് താഹിർ മദനി. രൂപവത്കരണത്തിനുശേഷം രണ്ടാം സംസ്ഥാന സമ്മേളനമാണ് സോളിഡാരിറ്റി കണ്ണൂരിൽ പ്രഖ്യാപിക്കാനിരിക്കുന്നത്. പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബുറഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന അധ്യക്ഷ റഹ്മാബി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അംജദ് അലി എന്നിവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.