കണ്ണൂർ: നഗരസഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തിൻെറ ഭാഗമായി പ്രസിഡൻറ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ വിശദ പദ്ധതി തയാറാക്കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്ഥാപനങ്ങളിലും ഇതുവരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ നിലവിലെ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിച്ചതായും അവര്‍ പറഞ്ഞു. പൊതുമരാമത്ത്, വികസനം, ക്ഷേമം, ധനകാര്യം, വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരംസമിതി യോഗങ്ങളുടെ തീരുമാനങ്ങള്‍ അംഗീകരിച്ചു. നിലവിലെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച വിഡിയോയും പ്രദര്‍ശിപ്പിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഭരണസമിതി ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യന്, സ്ഥിരംസമിതി അധ്യക്ഷരായ യു.പി. ശോഭ, അഡ്വ. ടി. സരള, വി.കെ. സുരേഷ് ബാബു, അഡ്വ. കെ.കെ. രത്നകുമാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.