സ്​തനാർബുദം നേരത്തേ കണ്ടെത്തുന്നതിന്​ തീവ്ര പരിപാടികളുമായി പാനൂർ നഗരസഭ

കണ്ണൂർ: . കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്നാണ്​ നഗരസഭ പദ്ധതി നടപ്പാക്കുന്നത്​. ആദ്യഘട്ടമെന്ന നിലയിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 23, 24, 28 തീയതികളിലും ജനുവരി നാല്​, ആറ്​, 11 തീയതികളിലുമായി സൗജന്യ ഗർഭാശയ കാൻസർ പരിശോധന, സ്​തനാർബുദ സാധ്യത ലക്ഷണങ്ങൾക്കായുള്ള പരിശോധന, കാൻസർ ബോധവത്​കരണ ക്ലാസ് എന്നിവ നടത്തും. പെരിങ്ങളം പി.എച്ച്.സിയുടെ കീഴിൽ 23ന് ഖുർആൻ കോളജ്, പെരിങ്ങത്തൂരിൽ 28ന് വലിയാണ്ടിപീടിക മദ്​റസയിലും ക്യാമ്പ് നടത്തും. മേക്കുന്ന് പി.എച്ച്.സിയുടെ കീഴിൽ 24നും കരിയാട്​ കാരുണ്യ സൻെററിൽ ജനുവരി നാലിനും ക്യാമ്പ് നടത്തും. പാനൂർ സി.എച്ച്.സിയുടെ കീഴിൽ ജനുവരി ആറിന് പാനൂർ വ്യാപാരഭവനിലും 11ന് എലാങ്കോട് ഓർഫനേജിലും ക്യാമ്പ് നടത്തും. 35നും 55നും മധ്യേ പ്രായമുള്ള വിവാഹിതരായ സ്​ത്രീകൾക്കാണ് സൗജന്യ ഗർഭാശയ കാൻസർ പരിശോധന നടത്തുക. വിവിധ സ്​ഥലങ്ങളിലായി രാവിലെ ഒമ്പതുമുതൽ രണ്ടുവരെ നടത്തുന്ന ഓരോ ക്യാമ്പിലും ആദ്യം രജിസ്​റ്റർ ചെയ്യുന്ന 100 സ്​ത്രീകൾക്ക് വീതമാണ് പരിശോധന സൗകര്യം ലഭ്യമാക്കുക. ഇതിന് പുറമെ വായിലെ കാൻസർ സാധ്യത ലക്ഷണമുള്ളവർക്കും പരിശോധന ലഭ്യമാണ്. രജിസ്​റ്റർ ചെയ്തവർ ഒമ്പത്​ മണിക്ക് തന്നെ എത്തണമെന്ന്​ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ്​ ഡി. കൃഷ്​ണനാഥ പൈ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ പാനൂർ സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.