കരിവെള്ളൂർ സമരവാർഷികം

പയ്യന്നൂർ: കരിവെള്ളൂർ സമരത്തി​ൻെറ 75ാം വാർഷികദിനത്തിൽ കുണിയനിലെ സമരഭൂമികയിൽ കെ. നാരായണൻ പതാക ഉയർത്തി. പൊതുസമ്മേളനത്തിന്​ മുന്നോടിയായി ഓണക്കുന്ന് കേന്ദ്രീകരിച്ച് പ്രകടനം നടന്നു. രക്തസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്​തു. സംഘാടക സമിതി ചെയർമാൻ ഇ.പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി. മുരളി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടറിയറ്റ്​ അംഗം ടി.ഐ. മധുസൂദനൻ എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ സി. കൃഷ്​ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്​ണൻ, സി.പി.ഐ ജില്ല എക്​സിക്യൂട്ടിവ് അംഗം കെ.വി. ബാബു, കെ. നാരായണൻ, പി. രമേശൻ, പി. ശ്യാമള എന്നിവർ സംസാരിച്ചു. വാർഷിക ദിനാചരണത്തി​ൻെറ ഭാഗമായി തുടർമാസങ്ങളിൽ കലാസാംസ്‌കാരിക സമ്മേളനം, യുവജന മഹിള സമ്മേളനം, ട്രേഡ് യൂനിയൻ കർഷക, കർഷക തൊഴിലാളി സമ്മേളനം, ചരിത്ര സദസ്സുകൾ, കലാകായിക മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.