പരിസ്ഥിതിപ്രവർത്തകരുടെ കസ്​റ്റഡി: വി.എം. സുധീരൻ കത്തയച്ചു

പയ്യന്നൂർ: കെ റെയിൽ സിൽവർലൈൻ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തെക്കുറിച്ച് നിയമസഭ പരിസ്ഥിതിസമിതി മുമ്പാകെ പരാതിയുമായെത്തിയ കെ റെയിൽ സിൽവർലൈൻ പ്രതിരോധസമിതി പ്രവർത്തകരെ അന്യായമായി കസ്​റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം തടങ്കലിൽ വെക്കുകയും ചെയ്ത പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നടപടിയിൽ അന്വേഷണം നടത്തി വേണ്ട നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്കും സ്​പീക്കർക്കും കത്തയച്ചു. ഇത് പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റവും നിയമസഭ പരിസ്ഥിതിസമിതിക്ക് പൗരന്മാരുടെ പരാതി കേൾക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് കത്തിൽ പറയുന്നു. പരിസ്ഥിതി പ്രവർത്തകനും കെ റെയിൽ സിൽവർ ലൈൻ പ്രതിരോധ സമിതി പയ്യന്നൂരി​ൻെറ ജോയൻറ്​ കൺവീനറുമായ കെ.സി. ഹരിദാസ​ൻെറ പരാതിയിൽ നടപടി ആവശ്യപ്പെട്ടാണ് സുധീരൻ കത്തയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.