വായന വളർത്താൻ സ്​കൂളിൽ ഏറുമാടം

കൂത്തുപറമ്പ്: കുട്ടികളിൽ വായനശീലം വർധിപ്പിക്കാൻ നരവൂർ സൗത്ത് എൽ.പി സ്​കൂളിനോടനുബന്ധിച്ച് സ്ഥാപിച്ച ഏറുമാടം ശ്രദ്ധേയമാകുന്നു. ഒഴിവുസമയം ഉപയോഗപ്പെടുത്തി അധ്യാപകരാണ് സ്​കൂൾ പരിസരത്ത് ഏറുമാടം ഒരുക്കിയത്. മുള, വൈക്കോൽ ഉൾപ്പെടെ പ്രകൃതിദത്ത സാധനങ്ങളും ഇരുമ്പും ഉപയോഗിച്ചാണ് നിർമാണം. ബാലസൗഹൃദ വായനമുറി ഒരുക്കുന്നതി​ൻെറ ഭാഗമായാണ് ഏറുമാടം നിർമിച്ചത്. കസേരകളും മേശയും ഒരുക്കി. ദിനപത്രങ്ങളും പുസ്തകങ്ങളുമുണ്ട്​. കയറാൻ പ്രത്യേക ഗോവണിയും തയാറാക്കിയിട്ടുണ്ട്. പ്രധാനാധ്യാപകൻ ദിജേഷ്, അധ്യാപകരായ കെ. ദിപിൻ, സി. റജിൽ, വി. രഗില, എ.കെ. എജുഷ എന്നിവരുടെ നേതൃത്വത്തിലാണ് ഏറുമാടം നിർമിച്ചത്. നേരത്തെ ജൈവപന്തൽ, ജൈവവേലി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ സ്​കൂളിൽ നിർമിച്ചിരുന്നു. ഏറുമാടം ഔദ്യോഗികമായി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് സ്​കൂൾ അധികൃതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.