ബഷീര്‍ ഹാജിക്ക്​ യാത്രാമൊഴി

പടം -obit basheer vlp വളപട്ടണം: കഴിഞ്ഞദിവസം കുഴഞ്ഞുവീണ് മരിച്ച ടിമ്പര്‍ വ്യാപാരി ബഷീര്‍ ഹാജിക്ക്​ നാടി‍ൻെറ അന്ത്യാഞ്​ജലി. വളപട്ടണം സി.എച്ച്.എം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിന് സമീപം ഖദീജ മന്‍സിലില്‍ ബി.പി. ബഷീര്‍ ഹാജി (52) ആണ്​ മരിച്ചത്​. രാവിലെ സുബ്ഹ്​ നമസ്‌കാരം കഴിഞ്ഞ്​ വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പരേതനായ കെ.എല്‍. അബൂഹാജിയുടെയും ബി.പി. ഖദീജയുടെയും മകനാണ്. ഭാര്യ: ഹുസ്‌ന (താണ). മക്കള്‍: സഹന്‍, സയന്‍, ഹനാന്‍, ആയിഷ. സഹോദരങ്ങള്‍: താഹിറ, ഷാക്കിറ, ജഹ്ഫര്‍ (കച്ചവടം), ഫൈസല്‍ (കുവൈത്ത്​), സാബിറ, റിയാസ്, ഫാത്തിബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.