മത്സ്യവണ്ടിയിടിച്ച്​ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു

കല്യാശ്ശേരി/ഇരിണാവ്: പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്​.ടി.പി റോഡിൽ ഇരിണാവ് റോഡ് ജങ്​ഷന്​ സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രം മത്സ്യവണ്ടിയിടിച്ച് തകർന്നു. ഉഡുപ്പിയിലെ മാൽപേ ഹാർബറിൽനിന്ന്​ മത്സ്യവുമായി തിരുവനന്തപുരത്തേക്ക് പോയ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട് ബസ് കാത്തിരിപ്പുകേന്ദ്രം തകർക്കുകയായിരുന്നു. പാചകവാതക സിലിണ്ടറുമായി വടകരയിലേക്ക് പോയ ലോറിയിലാണ് ഇടിച്ചത്. പാചകവാതക ലോറിയിലെ സിലിണ്ടറിന് കേട്​ സംഭവിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗവും ബസ് കാത്തിരിപ്പുകേന്ദ്രവും പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ്​ സംഭവം. പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അലക്ഷ്യമായി പലയിടത്തും ഗ്യാസ് ടാങ്കർ വാഹനങ്ങൾ നിർത്തിയിരുന്നത് വൻ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്​. ചിത്രം: നിർത്തിയിട്ട പാചകവാതക ലോറിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട മത്സ്യലോറി ബസ് കാത്തിരിപ്പുകേന്ദ്രം തകർത്തനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.