'മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണം'

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള ലൈവ്​സ്​റ്റോക്ക്​ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, കൃത്രിമ ബീജധാന പ്രവർത്തനങ്ങൾ സ്വകാര്യവത്​കരിക്കുന്നത് ഒഴിവാക്കുക, തൊഴിലുറപ്പു പദ്ധതിയിൽ കന്നുകാലി വളർത്തലും ഉൾപ്പെടുത്തുക, മൃഗാശുപത്രികളിൽ ക്ഷീരകർഷകർക്ക് പ്രഥമപരിഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​​ പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. എം.പി. ഗിരീഷ് ബാബു വിതരണം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ വി. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​​ യു. ഗീത അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി. സന്തോഷ് കുമാർ (പ്രസി.), എം.കെ. സജീഷ് ബാബു, ഇ.എം. നാരായണൻ, ബിജിത ബെനഡിക്ട് (വൈസ്​. പ്രസി.), എസ്. ബിനുകുമാർ (സെക്ര.), ബി.എസ്. അനിൽ കുമാർ, എസ്.ആർ. സജിത, എം. ധനീഷ് (ജോ. സെക്ര.), എ. അനിൽകുമാർ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.