ഇൻഫെക്​ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് ഉദ്ഘാടനം

തലശ്ശേരി: ജനറൽ ആശുപത്രിയിൽ പുതുതായിനിർമിച്ച ഇൻഫെക്​ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി ഉപഹാര സമർപ്പണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി തലശ്ശേരി യൂനിറ്റാണ് ഇൻഫെക്​ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് നിർമിച്ചുനൽകിയത്. പടം ..... തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇൻഫെക്​ഷൻ കൺട്രോൾ യൂനിറ്റ് ഓഫിസ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.