പയ്യന്നൂർ: ഡിസംബർ ആറ് ദേശീയ റൈസിങ് ഡേയുടെ ഭാഗമായി പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽ കേരള ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ പയ്യന്നൂർ, കേരള സിവിൽ ഡിഫൻസ്, ഹോം ഗാർഡ് എന്നിവയുടെ സംയുക്താഭിമുഖത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്റ്റേഷൻ ഓഫിസർ ടി.കെ. സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് പയ്യന്നൂർ ടൗൺ കേന്ദ്രീകരിച്ച് വാഹന ഘോഷയാത്രയും നടന്നു. അസിസ്റ്റൻറ് ഓഫിസർ എം.എസ്. ശശിധരൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ മുരളി നടുവലത്ത്, സുധിൻ, ഹോം ഗാർഡ് പി. രാമചന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ ടി.വി. സൂരജ്, സവാഹിർ, സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. തുടർന്ന് നഗരത്തിൽ ബോധവത്കരണ കുറിപ്പുകളും മധുരവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.