നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്​സ്​ അഗ്രി ബിസിനസ് മീറ്റ്

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്​സും നാച്വറൽ മലബാർ ഫ്രൂട്ട്സ് ഫാർമേഴ്​സ്​ പ്രൊഡ്യൂസർ കമ്പനിയും ചേർന്ന്​ സംഘടിപ്പിക്കുന്ന അഗ്രി ബിസിനസ് മീറ്റ് ചൊവ്വാഴ്​ച രാവിലെ 10ന്​ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർഷകരെയും കാർഷിക വൃത്തിയെയും പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് സമൂഹത്തിൽ അർഹിക്കുന്ന സ്ഥാനവും അംഗീകാരവും നൽകുക, വിഷരഹിത കൃഷികൾ പ്രോത്സാഹിപ്പിച്ച് മാരക രോഗങ്ങളിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കുക, കൃഷി അനുബന്ധ സംരംഭകരെ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അഗ്രി ബിസിനസ് മീറ്റ്. മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിക്കും. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയാകും. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി ഹനീഷ് കെ. വാണിയങ്കണ്ടി, ട്രഷറർ സി. അനിൽകുമാർ, കോർപറേറ്റ് മെംബർ കെ.പി. രവീന്ദ്രൻ, അഗ്രികൾചർ കമ്മിറ്റി കൺവീനർ കെ. നാരായണൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.