നാലാം സെമസ്​റ്റർ പരീക്ഷ വൈകുന്നു; ആശങ്കയിൽ പഴയ ടി.ടി.സി വിദ്യാർഥികൾ

കണ്ണൂർ: നാലാം സെമസ്​റ്റർ പരീക്ഷ വൈകുന്നത്​ പഴയ ടി.ടി.സി വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. 2013വരെ ടി.ടി.സി കോഴ്​സ്​ എന്ന പേരിൽ നടത്തിവന്ന കോഴ്​സ്​ 2013-2014 അധ്യയന വർഷമാണ്​ പരിഷ്​കരിച്ച്​ ഡി​പ്ലോമ ഇൻ എജുക്കേഷൻ എന്ന പേരിൽ നടപ്പാക്കിയത്​. 2018 ജൂൺ മുതൽ പാഠ്യപദ്ധതി പരിഷ്​കരിച്ച്​ കോഴ്​സ്​ ഡിപ്ലോമ ഇൻ എലിമൻെററി എജുക്കേഷൻ എന്ന പേരിൽ നടത്തിവരുകയാണ്​. 2013 മുതൽ 2018വരെ നിലനിന്ന ടി.ടി.സി കോഴ്​സിൽ പഠനം പൂർത്തിയാകാൻ കഴിയാതെപോയ കുട്ടികൾക്ക്​​ വീണ്ടും അവർ പഠിച്ച സ്​ഥാപനങ്ങളിൽ ചേർന്ന്​ ഫാക്കൽറ്റി അംഗങ്ങളുടെ സഹായത്തോടെ പഠിക്കാൻ സർക്കാർ അവസരം നൽകിയിരുന്നു. ഇതി​ൻെറ അടിസ്​ഥാനത്തിൽ തിരുവനന്തപുരം ഡയറക്​ടറേറ്റ്​ ഓഫ്​ എജുക്കേഷനിൽനിന്ന്​ അനുമതി വാങ്ങി​ ഒ​ട്ടേറെ വിദ്യാർഥികൾ പരീക്ഷക്ക്​ തയാറെടുത്തിരുന്നു. ഇവരിൽ ചിലർ 2020 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്​റ്റർ പരീക്ഷയെഴുതി പാസാകുകയും ചെയ്​തു. എന്നാൽ, നാലാം സെമസ്​റ്റർ പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. ഇതാണ്​ കുട്ടികളെ ആശങ്കയിലാക്കുന്നത്​. ഇതേതുടർന്ന്​ അധികൃതർക്ക്​ നിവേദനം നൽകിയിട്ടും പരീക്ഷ എപ്പോൾ നടത്തുമെന്നതിൽ അധികൃതർ വ്യക്​തമായ മറുപടിയൊന്നും നൽകിയിട്ടില്ലെന്ന്​ വിദ്യാർഥികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.